ദുബൈ: ഭക്ഷണം കൊടുക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി മരണവെപ്രാളം കാണിച്ച കുഞ്ഞിനെ ടെലിഫോണിലൂടെ നിര്‍ദേശം നല്‍കി മലയാളി ആംബുലന്‍സ് ജീവനക്കാരന്‍ രക്ഷപ്പെടുത്തി. കുറ്റിപ്പുറം കൊളക്കാട് സ്വദേശി ഹാഷിഫ് അമീനാണ് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്‍െറ രക്ഷകനായത്.
ദുബൈ ആംബുലന്‍സ് വകുപ്പില്‍ ഡെസ്പാച്ച് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ഹാഷിഫ്. 999 നമ്പറിലത്തെുന്ന കോളുകള്‍ സ്വീകരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ആവശ്യമെങ്കില്‍ ആംബുലന്‍സുകള്‍ അയക്കലുമാണ് ജോലി. മാര്‍ച്ച് 18ന് ജോലിക്കിടെയാണ് കറാമയില്‍ നിന്ന് വിളിയത്തെിയത്. ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ ശ്വാസം നിലച്ചുവെന്നാണ് വിളിച്ച മാതാവ് പറഞ്ഞത്. ശ്വാസനാളത്തില്‍ ഭക്ഷണം കടന്നതാണ് കാരണമെന്ന് ഹാഷിഫിന് മനസ്സിലായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കമഴ്ത്തി കിടത്തി പുറത്ത് ശക്തിയായി അഞ്ചുതവണ തട്ടുകയാണ് വേണ്ടത്. ഫോണിലൂടെ ഹാഷിഫ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. മാതാവ് മൂന്ന് തവണ തട്ടിയപ്പോള്‍ തന്നെ ഭക്ഷണാവശിഷ്ടം പുറത്തുവരുകയും ശ്വാസം തിരിച്ചുകിട്ടി കുഞ്ഞ് കരയാന്‍ തുടങ്ങുകയും ചെയ്തു. കുഞ്ഞിന്‍െറ ജീവന്‍ രക്ഷപ്പെടുത്തിയ ഹാഷിഫിന് മാതാവ് നന്ദി പറഞ്ഞു.
ടെലിഫോണിലൂടെ നിര്‍ദേശം നല്‍കി കുഞ്ഞിന്‍െറ ജീവന്‍ രക്ഷിച്ച ഹാഷിഫിനെ ദുബൈ ആംബുലന്‍സ് അധികൃതരും ആദരിച്ചു. ഹാഷിഫിന് ആംബുലന്‍സ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖലീഫ ഹസന്‍ അല്‍ ദാരി ഉപഹാരവും പ്രശംസാ പത്രവും കൈമാറി. വകുപ്പിന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തോളമായി ആംബുലന്‍സ് വകുപ്പില്‍ ജോലി ചെയ്യുകയാണ് ഹാഷിഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.