ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍: വൈ.എ. റഹീം പ്രസിഡന്‍റ്; ബിജു സോമന്‍ ജന. സെക്രട്ടറി

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയുടെ  അടുത്ത  ഒരു വര്‍ഷത്തേക്കുള്ള പ്രസിഡന്‍റായി കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ച അഡ്വ. വൈ. എ. റഹീം തെരഞ്ഞെടുക്കപ്പെട്ടു . ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച രണ്ടാം മുന്നണിയിലെ  ബിജു സോമന്‍ ആണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  ഇതേ മുന്നണിയില്‍ നിന്ന് മത്സരിച്ച  വി.നാരായണന്‍നായര്‍ നായര്‍ ട്രഷറര്‍ സ്ഥാനത്തേക്കും വിജയിച്ചു .വി.കെ. ബേബി  ആണ് പുതിയ ഓഡിറ്റര്‍.
നിലവില്‍ അസോസിയേഷന്‍ ജനറല്‍സെക്രട്ടറിയായ വൈ.എ.റഹീം  ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് എതിര്‍ പാനലിലെ ഇ.പി. ജോണ്‍സനെ  148  വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രസിഡന്‍റ്് സ്ഥാനത്തത്തെിയത്. അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ റഹീമിനു 678 വോട്ട് ലഭിച്ചു. വിജയിച്ച മറ്റുള്ളവര്‍ ഇവരാണ്: ബാബു വര്‍ഗീസ് (വൈസ് പ്രസിഡന്‍റ്), അഡ്വ. അജി കുര്യാക്കോസ്  (ജോയിന്‍റ് സെക്രട്ടറി), വി.എം. മൊയ്തീന്‍    (ജോയിന്‍റ്് ട്രഷറര്‍).
മാനേജ്മെന്‍റ്് കമ്മിറ്റി അംഗങ്ങള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍: അബ്ദുല്‍ മനാഫ്, അബ്ദുല്‍ മജീദ്,അനില്‍ അമ്പാട്ട്,ചന്ദ്ര ബാബു,മാധവന്‍ നായര്‍,എ.ആര്‍ ഉണ്ണികൃഷ്ണന്‍,ബിജു എബ്രഹാം
വൈ.എ. റഹീമിന്‍െറ പാനലിനാണ് കൂടുതല്‍ പേരെ ജയിപ്പിക്കാനായത്.
ബിജെപി പാനലില്‍ മത്സരിച്ച ഭാരതീയം, കോണ്‍ഗ്രസ് എതിര്‍ പാനല്‍ ‘ടീം ഇന്ത്യ’ എന്നിവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും ലഭിച്ചില്ല 
വെള്ളിയാഴ്ച പകല്‍ വോട്ടെടുപ്പും തുടര്‍ന്ന് വോട്ടെണ്ണലും തുടര്‍ച്ചയായി നടന്നു. അര്‍ധ രാത്രിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചതത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. മൊത്തം 2532 അംഗങ്ങളുണ്ടെങ്കിലും 1407 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്്. 
കഴിഞ്ഞ വര്‍ഷത്തേക്കാളും 25 വോട്ട് കുറവാണ്. എന്നിരുന്നാലും മുന്‍ വര്‍ഷത്തേക്കാളും ഏറെ വീറും വാശിയും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. കനത്ത ചൂടിലും ആവേശം കൈവിടാതെ മുന്നണി പ്രവര്‍ത്തകരും വിവിധ പോഷക സംഘടനാ പ്രവര്‍ത്തകരും കാലത്ത് മുതലേ അസോസിയേഷന്‍ പരിസരത്ത് സജീവമായിരുന്നു. വോട്ടുള്ളവര്‍ക്ക് മാത്രമാണ് അസോസിയേഷന്‍ അങ്കണത്തിലേക്ക് പ്രവേശം ഉണ്ടായിരുന്നത്.
അബൂദബി മുതല്‍ ഖോര്‍ഫക്കാന്‍ വരെയുള്ളവരാണ് അസോസിയേഷന്‍ അംഗങ്ങള്‍. പെരുന്നാളോടനുബന്ധിച്ചു കുറെ പേര്‍ നാട്ടിലേക്ക് പോയതും ചിലര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പോയതുമാണ് പോളിങ് കുറയാന്‍ കാരണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. 
 വിവിധ പോഷക സംഘടനാ പ്രവര്‍ത്തകര്‍ വ്യത്യസ്ത നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകള്‍ അണിഞ്ഞു രംഗത്തിറങ്ങിയത് അസോസിയേഷന്‍ പരിസരം ‘കളര്‍ ഫുള്ളാ’ക്കി.  നേതാക്കളുടെ പരക്കം പാച്ചിലും അണികളുടെ കാന്‍വാസിങും നാട്ടിലെ തെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിച്ചു. പരിസരത്തെ റസ്റ്റോറന്‍റുകളിലും ശീതള പാനീയ കടകളിലും നല്ല തിരക്കായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പത്ര മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, എസ്.എം.എസ്. എന്നിവ മുഖേന നടത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടായിരുന്നു. യു.എ .ഇയിലെ നിയമ വ്യവസ്ഥകള്‍ മാനിച്ചായിരുന്നു ഇത്. ലംഘിച്ച ചില അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തതായാണ് അറിയുന്നത് .
നാല് മുന്നണികളാണ് രംഗത്തുണ്ടായിരുന്നത് . ഇതില്‍ മൂന്ന് പാനലും കോണ്‍ഗ്രസ് പോഷക സംഘടനകള്‍ നയിക്കുന്നതായതിനാല്‍ പ്രധാന മത്സരം കോണ്‍ഗ്രസുകാര്‍ തമ്മില്‍ തന്നെ ആയിരുന്നു.  കഴിഞ്ഞ വര്‍ഷം മൂന്ന് പാനലുകളാണ് മത്സരിച്ചത് . അതേസമയം സി.പി എം അനുകൂല സംഘടനകള്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുകൂലികള്‍ക്കൊപ്പം ചേര്‍ന്ന് മത്സരിച്ചതും ബി.ജെ.പി പാനല്‍ രംഗത്തത്തെിയതും സവിശേഷതകളായി. 
കഴിഞ്ഞ വര്‍ഷം ഒറ്റക്ക് മത്സരിച്ച ടീം ഇന്ത്യയും ഇത്തവണ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തോടൊപ്പമായിരുന്നു.  കെ.എം.സി.സി , ഐ.ഒ.സി ഷാര്‍ജ , എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ, പ്രിയദര്‍ശിനി , കള്‍ച്ചറല്‍ ഫോറം, ഐ.എം.സി.സി , ഒ.ഐ.സി.സി അജ്മാന്‍, എക്കോ , യുവകലാ സാഹിതി, വീക്ഷണം, മാസ്  തുടങ്ങിയ പ്രവാസ സംഘടനകളാണ് വിവിധ മുന്നണികള്‍ക്കു കീഴില്‍ അണിനിരന്നത്. 
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.