വീടുവിട്ട സിറിയന്‍ ബാലന് ഷാര്‍ജ പൊലീസ് തുണയായി

ഷാര്‍ജ: മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വീടുവിട്ടിറങ്ങിയ സിറിയന്‍ ബാലന് ഷാര്‍ജ പൊലീസ് തുണയായി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ റോഡില്‍ കണ്ടത്തെിയ പൊലീസ് മാതാപിതാക്കളെ കണ്ടത്തെി ഏല്‍പിക്കുകയായിരുന്നു. 
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പൊലീസ് ഓഫിസര്‍ കുട്ടിയെ റോഡില്‍ കണ്ടത്തെിയത്. തുടര്‍ന്ന് ബുഹൈറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം മാതാപിതാക്കള്‍ കുട്ടിക്കായി അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ പൊലീസിനെ വിവരം അറിയിക്കാതിരുന്നതിനാല്‍ മാതാപിതാക്കളെ കണ്ടത്തെുന്നത് ദുഷ്കരമായി. സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടിയ പൊലീസ് കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം മാതാപിതാക്കളെ കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞു. 
തങ്ങള്‍ ഉറങ്ങുമ്പോഴാണ് കുട്ടി വീട് വിട്ടുപോയതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കുമെന്ന് മാതാപിതാക്കളില്‍ നിന്ന് പൊലീസ് എഴുതിവാങ്ങി.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.