റസ്റ്റോറന്‍റ് നടത്തിപ്പിനെടുത്ത് കബളിപ്പിച്ച് മുങ്ങിയതായി കണ്ണൂര്‍ സ്വദേശിക്കെതിരെ പരാതി

അബൂദബി: കണ്ണൂര്‍ തലശ്ശേരി സ്വദേശികളുടെ റസ്റ്റോറന്‍റ് നടത്തിപ്പിനെടുത്ത് കബളിപ്പിച്ച് മുങ്ങിയതായി തളിപ്പറമ്പ് സ്വദേശിക്കെതിരെ പരാതി. തളിപ്പറമ്പ് കുറുമത്തൂര്‍ സ്വദേശിക്കെതിരെയാണ് മുസഫ സനയിലെ റസ്റ്റോറന്‍റ് ഉടമ അബൂദബി ഖാലിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടത്തിപ്പിന്‍െറ പ്രതിഫലമായി റദ്ദാക്കിയ ബാങ്ക് അക്കൗണ്ടിന്‍െറ ചെക്ക് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. റസ്റ്റോറന്‍റിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെയും ഇയാള്‍ ഈ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ട്.
റസ്റ്റോറന്‍റ് നടത്തിപ്പിന് ആളെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയതനുസരിച്ചാണ് മൂന്ന് മാസം മുമ്പ് ഇയാള്‍ ബന്ധപ്പെട്ടതെന്ന് ഉടമ പറഞ്ഞു. രണ്ടുമാസം സ്ഥാപനം നടത്തി. ഇതിന്‍െറ പ്രതിഫലമായി ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് നല്‍കി. 
മൂന്നാം മാസം ഇയാള്‍ അപ്രത്യക്ഷനായത്രെ. ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ചെക്ക് മാറാന്‍ ബാങ്കിലത്തെിയപ്പോള്‍ അക്കൗണ്ട് മേയ് 28ന് ക്ളോസ് ചെയ്തതാണെന്ന് അധികൃതര്‍ അറിയിച്ചു. റസ്റ്റോറന്‍റിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കും ഇതേരീതിയില്‍ ചെക്ക് നല്‍കിയതായി അന്വേഷണത്തില്‍ മനസ്സിലായി. റസ്റ്റോറന്‍റ് ഉടമക്ക് 75,000 ദിര്‍ഹത്തോളം കിട്ടാനുണ്ട്. വിതരണക്കാര്‍ക്ക് 30,000 ദിര്‍ഹവും. ഇയാള്‍ സമാന രീതിയില്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.