അബൂദബി: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ തിങ്കളാഴ്ച വിചാരണ നടന്നു. കൂടുതല്‍ വിചാരണകള്‍ക്കായി കേസ് മാറ്റിവെച്ചു. മുസ്ലിം ബ്രദര്‍ഹുഡിന് കീഴിലെ അല്‍ ഇസ്ലാഹ് ഗ്രൂപ്പില്‍ ചേര്‍ന്നുവെന്ന കുറ്റത്തിന് സ്വദേശിയുടെ വിചാരണയാണ് ആദ്യം നടന്നത്. പ്രതിഭാഗം വക്കീലിനെ നിയമിക്കാന്‍ കേസ് സെപ്റ്റംബര്‍ 21ലേക്ക് മാറ്റി. വിദേശരാജ്യത്തിന് വേണ്ടി ചാരപ്പണി ചെയ്തതിന് പിടിയിലായ ദക്ഷിണേഷ്യക്കാരന്‍െറ വിചാരണ സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. ദാഇശില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് പിടിയിലായ സ്വദേശിയുടെ വിചാരണ സെപ്റ്റംബര്‍ 14ലേക്കും മാറ്റിവെച്ചു. തീവ്രവാദ സംഘടനയില്‍ ചേരാന്‍ സിറിയയിലത്തെി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. എന്നാല്‍ ജോര്‍ഡനിലെ അല്‍ അഖബയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്നും ദാഇശില്‍ ചേരാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. നാലാമത്തെ കേസിലെ പ്രതിയായ സ്വദേശി താന്‍ സ്വയം വാദിക്കാമെന്ന് കോടതിയെ അറിയിച്ചു. തനിക്ക് മൊബൈല്‍ ഫോണ്‍ ഇല്ളെന്നും തുര്‍ക്കിയില്‍ നിന്നോ സിറിയയില്‍ നിന്നോ ആരെയും വിളിച്ചിട്ടില്ളെന്നും തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ളെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. കേസ് സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയെന്നാണ് അഞ്ചാമത്തെ കേസിലെ പ്രതിയായ അറബ് പൗരനെതിരായ പരാതി. കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.