ഷാര്‍ജ : ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി കള്ളനോട്ടുകള്‍ പിടികൂടുന്നത് പണമിടപാട് ജീവനകാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ആശങ്കക്കിടയാക്കുന്നു . കള്ളനോട്ട് ലോബി പാവപ്പെട്ട തൊഴിലാളികള്‍ വഴിയാണ് അവരറിയാതെ നോട്ടുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നു. കള്ളനോട്ടുകള്‍ ഒറിജിനല്‍ നോട്ടുകള്‍ക്കിടയില്‍ വെച്ച് ചതിക്കുകയാണ്.
ഈയിടെയായി വ്യാജ ഡോളറും ദീനാറും ദിര്‍ഹവും അന്വേഷണ ഉദ്യേഗസ്ഥര്‍ കൂടുതലായി പിടികൂടിയത് ചെറിയ വേതനം പറ്റുന്ന തൊഴിലാളികളില്‍ നിന്നാണ് . ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും മണി എക്സ്ചേഞ്ചുകളില്‍ നിന്ന് കറന്‍സി മാറ്റം നടത്തുമ്പോഴുമാണ് പലരും പിടിയിലാവുന്നത്.
മുന്നാഴ്ച്ച മുമ്പ് ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ നിന്ന് നാല് ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് വ്യാജ കറന്‍സികള്‍ പിടികൂടിയിരുന്നു . നാട്ടിലേക്ക് പണം അയക്കാന്‍ മണി എക്ചേഞ്ചില്‍ എതിയപ്പോഴാണ് ഇവര്‍ പിടിയിലായത്. തമിഴ്നാട് സ്വദേശിക് കള്ളനോട്ടുകള്‍ കിട്ടിയത് ടാക്സി ഡ്രൈവറില്‍ നിന്നാണന്ന് സംശയമുള്ളതായി പറയുന്നു . മേഖലയിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പായ സജയില്‍ പലിശ ഏജന്‍റ് മുഖേനെയും കള്ളനോട്ട് ലോബികള്‍ തൊഴിലാളികള്‍ക്കിടയിലൂടെ കള്ളനോട്ടുകള്‍ വ്യാപിപ്പിക്കുന്നുണ്ട്.
അജ്മാനില്‍ മണ്ണാര്‍കാട് സ്വദേശി തൊഴിലാളിക്ക് കടം കൊടുത്ത 1000 ദിര്‍ഹം തിരിച്ചു വാങ്ങി താമസ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ സംശയം തോന്നി. കൂട്ടുകാരുടെ സഹായത്താല്‍ പരിശോധിച്ചപ്പോള്‍ കള്ള നോട്ടാണന്ന് ബോധ്യപ്പെട്ടു . ഉടനെ തന്നെ വ്യാജ നോട്ട് തന്ന തൊഴിലാളിയെ കണ്ട് കാര്യം പറഞ്ഞ് വ്യാജന്‍ തിരിച്ചു കൊടുത്ത് ഒറിജിനല്‍ കൈപറ്റി . തൊഴിലാളിയെ മറ്റൊരാള്‍ കള്ള നോട്ട് നല്‍കി പറ്റിക്കുകയായിരുന്നു.
പിടികൂടിയവരില്‍ നിരപരാധികളെന്ന് ഉദ്യേഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടവരെ വെറുതെ വിടുകയും സംശയമുള്ളവരെ അബൂദബി നാഷണല്‍ സെക്യുരിറ്റി വകുപ്പിന് കൈമാറിയിട്ടുണ്ട് . രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള പാകിസ്താന്‍ സ്വദേശിയായ ഇഫ്തികാര്‍ ചൗധരിയെ രണ്ടര ലക്ഷത്തിന്‍െറ വ്യാജ ഡോളറുമായി പിടികൂടിയിരുന്നു. മറ്റു രാജ്യങ്ങളുടെ വ്യാജ കറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന മഷിയും രാസവസ്തുക്കളും യന്ത്രമടക്കമുള്ള സാമഗ്രികളും ഉദ്യേഗസ്ഥര്‍ ഇയാളുടെ വലിയ ആര്‍ഭാട വില്ലയില്‍ കണ്ടെടുത്തു . ഈയാളുടെ കൂട്ടാളികള്‍ അപകടം നേരത്തെ മണത്തറിഞ് രാജ്യത്തില്‍ നിന്ന് പെട്ടെന്ന് രക്ഷപ്പെട്ടിരുന്നു .
മുമ്പ് ഷാര്‍ജ വ്യവസായ മേഖലയായ സജയില്‍ നിന്ന് ആന്ധ്ര സ്വദേശി ബാലറാമിന്‍െറ താമസ സ്ഥലത്ത് നിന്ന് 38,100 വ്യാജ ഡോളര്‍ പിടികൂടിയിരുന്നു. 1,200 ഡോളറുമായി സജ ലേബര്‍ ക്യാമ്പിലെ മണി എക്സ്ചേഞ്ചിനെ ഡോളര്‍ ദിര്‍ഹമാക്കി മാറ്റാന്‍ സമീപിച്ചപ്പോള്‍ എക്സ്ചേഞ്ച് ജീവനക്കാര്‍ക്ക് ഡോളര്‍ വ്യജമാണന്ന് തിരിച്ചറിഞ്ഞതോടെ പോലിസിനെ വിളിക്കുകയായിരുന്നു . മുനിസിപ്പാലിറ്റി ജീവനക്കാരനായ ഇയാള്‍ മാലിന്യം മാറ്റുന്നതിനിടയില്‍ തന്നിക്ക് കുപ്പത്തൊട്ടിയില്‍ നിന്നാണ് ഡോളര്‍ കിട്ടിയതെന്ന് മൊഴി നല്കി . സംശയം തോന്നിയ പൊലീസ് ഇയാളുടെ താമസ സ്ഥലത്ത് പരിശോധിച്ച് വലിയ തുകക്കുള്ള വ്യാജ ഡോളര്‍ കണ്ടെടുക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.