റാസല്‍ഖൈമയില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി

റാസല്‍ഖൈമ: ഹൃദയാഘാതം മൂലം കോഴിക്കോട് കൈപ്പള്ളി സ്വദേശി താഴെ കരിമ്പടശ്ശേരി പറമ്പില്‍ റസാക്ക് (49) റാസല്‍ഖൈമയില്‍ നിര്യാതനായി .
റാക്ക് ശമലില്‍ വാദി ഹക്കീല്‍ കഫ്തീരിയയില്‍ ഒരു വര്‍ഷമായി ജോലി ചെയ്ത് വരുകയായിരുന്നു. ഒരു മാസം മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സുഹൃത് ബന്ധം ഉണ്ടാക്കിയിരുന്നു. പിതാവ് :മൊയ്തീന്‍. മാതാവ് :ഫാത്തിമ .
ഭാര്യ: സലീല, സഹോദരങ്ങള്‍: സിദ്ധീക്ക്, സക്കീര്‍, സക്കീന, സുഹറ, കുഞ്ഞിമോള്‍. 
മൃതദേഹം നാട്ടില്‍കൊണ്ടുപോകാന്‍ റാക്ക് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. മൃതൃദഹം റാക്ക് സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.