വിസ മാറാന്‍ കിഷിലേക്ക് പോയ മലയാളി യുവാവ് മരിച്ചു

ദുബൈ: വിസ മാറാന്‍ ദുബൈയില്‍ നിന്ന് ഇറാനിലെ കിഷിലേക്ക് പോയ കായംകുളം സ്വദേശി മരിച്ചു. 
കായംകുളം ചേരാവള്ളി ‘സുവര്‍ണ’യില്‍ പരേതരായ ശാസ്താ ചെട്ട്യാരുടെയും തങ്കമ്മയുടെയും  മകന്‍ സുവര്‍ണകുമാര്‍ (37) ആണ് മരിച്ചത്. യു.എ.ഇയില്‍ സന്ദര്‍ശക വിസയിലത്തെിയ സുവര്‍ണകുമാര്‍ കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് വിസ മാറാന്‍ വേണ്ടിയാണ് കിഷിലേക്ക് പോയത്. 
എന്നാല്‍ കഴിഞ്ഞരാത്രി ഹോട്ടല്‍മുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നാണ് വിവരമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. 
കുവൈത്തിലുള്ള സഹോദരന്‍ കിഷിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭാര്യ: രമ്യ ആര്‍.കൃഷ്ണന്‍. മക്കള്‍: ഭാനുമിത്ര ,അനുവൃന്ദ. സഹോദരങ്ങള്‍: പ്രതാപചന്ദ്രന്‍ (ബാബുകോയിപ്പുറത്ത്), ഉദയകുമാര്‍ (സുവര്‍ണ കളര്‍ ലാബ് കായംകുളം), വിജയകുമാര്‍ (കുവൈത്ത്), മനോജ് കുമാര്‍ (ഡല്‍ഹി), സരസ്വതി, ഓമന, ജയശ്രീ. നാട്ടില്‍ സ്റ്റുഡിയോ നടത്തുകയാണ്. ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.