യമനിലെ നാലു ലക്ഷത്തോളം പേര്‍ക്ക് യു.എ.ഇ സഹായമത്തെിച്ചു

അബൂദബി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് യു.എ.ഇ റെഡ് ക്രസന്‍റ് സഹായമത്തെിച്ചതായി അധികൃതര്‍ അറിയിച്ചു. 
യുദ്ധത്തില്‍ അംഗവൈകല്യം നേരിട്ടവര്‍ക്കും രക്തസാക്ഷികളായ സൈനികരുടെ ബന്ധുക്കള്‍ക്കുമായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ശരാശരി 74,000 ദിര്‍ഹം വീതമുള്ള നിരവധി പദ്ധതികളാണ് ഇവര്‍ക്കായി നടപ്പാക്കുന്നത്. 
യു.എ.ഇയില്‍ നിന്ന് ഒമ്പത് കപ്പലുകളിലായി 18,000 ടണ്‍ സഹായവസ്തുക്കളാണ് യമനിലത്തെിച്ചിരിക്കുന്നത്. 
സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള 14 കാറുകള്‍ ഏദനിലേക്കുള്ള യാത്രയിലാണ്. 43,000 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ട്. ഇവരെ സഹായിക്കാന്‍ 170ഓളം സന്നദ്ധപ്രവര്‍ത്തകരെ യമനില്‍ നിയോഗിച്ചിട്ടുണ്ട്. 
യുദ്ധത്തില്‍ തകര്‍ന്ന 50 സ്കൂളുകള്‍ ഇതിനകം പുനര്‍നിര്‍മിച്ചു. 154 സ്കൂളുകളുടെ പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്. നിരവധി ആശുപത്രികളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി. 
ആംബുലന്‍സ് സംവിധാനമടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.