അബൂദബി: കേരള സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിലായി നടത്തുന്ന കേരളോത്സവത്തിന്‍െറ പ്രവേശ കൂപ്പണ്‍ പ്രകാശനവും വിതരണോദ്ഘാടനവും നടന്നു.
കെ.എസ്.സി പ്രസിഡന്‍റ് എന്‍.വി. മോഹനന്‍ ശക്തി പ്രസിഡന്‍റ് കെ.ടി. ഹമീദിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൊയ്തീന്‍ കോയ കൂപ്പണ്‍ പ്രകാശനം ചെയ്തു. വിവിധ കലാപരിപാടികള്‍ക്ക് പുറമെ തട്ടുകടകള്‍, കുടുംബശ്രീ ഭക്ഷണശാല, വിപണനശാലകള്‍ തുടങ്ങിയവ കേരളോത്സവത്തില്‍ ഉണ്ടാകും. അഞ്ച് ദിര്‍ഹമാണ് പ്രവേശ കൂപ്പണിന്‍െറ വില. സമാപന ദിവസം നറുക്കെടുപ്പ് നടത്തി ഒന്നാംസമ്മാനമായി കിയ കാറും 50 വിലപ്പെട്ട സമ്മാനങ്ങളും നല്‍കും. മധു പരവൂര്‍ സ്വാഗതവും സി.കെ. ശരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.