കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പിന്തുണ തേടി പ്രവാസികാര്യ മന്ത്രാലയം

അബൂദബി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സന്നദ്ധസംഘടനയായ ഇന്ത്യ ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ ഓഫ് ഓവര്‍സീസ് ഇന്ത്യന്‍സിന്‍െറ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി ഇന്ത്യക്കാരുടെ പിന്തുണ തേടി പ്രവാസികാര്യ മന്ത്രാലയം. കഴിഞ്ഞദിവസം രാജ്യത്തത്തെിയ മന്ത്രാലയം സെക്രട്ടറി എ.കെ. അഗര്‍വാളിന്‍െറ നേതൃത്വത്തിലുള്ള സംഘം ഇതിനായി അബൂദബിയിലെ പ്രവാസി ഇന്ത്യന്‍ സംഘടനകളുടെ യോഗം വിളിച്ചു. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍ററില്‍ നടന്ന യോഗത്തില്‍ നിരവധി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. 
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യമെങ്ങും ശുചിമുറികള്‍ നിര്‍മിക്കല്‍, ഗംഗാ നദി ശുദ്ധീകരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഫൗണ്ടേഷന്‍ ഇപ്പോള്‍  നടത്തിവരുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ പ്രവാസി ഇന്ത്യക്കാരുടെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റ ശേഷം താന്‍ ആദ്യമായി നടത്തുന്ന വിദേശയാത്ര യു.എ.ഇയിലേക്കാണ്. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്യത്തത്തെിയത്. മന്ത്രിമാരുമായും യു.എ.ഇ തൊഴില്‍ മന്ത്രാലയവുമായും നിരവധി ചര്‍ച്ചകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.  ഇന്ത്യന്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അഞ്ച് രജിസ്ട്രേഡ് സംഘടനകളും 27 രജിസ്റ്റര്‍ ചെയ്യാത്ത സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. നിരവധി പേര്‍ പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തു. സംഘടനകള്‍ പരാതികളും നിര്‍ദേശങ്ങളും മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, എം.എ.യൂസഫലി, ബി.ആര്‍.ഷെട്ടി, ദിനേശ് കുമാര്‍ ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും സംഘടനാ പ്രതിനിധികളുടെ യോഗം നടക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.