അനുമതി ലഭിച്ചാല്‍ കോഴിക്കോട്ടേക്ക് പറക്കാന്‍ ഫൈ്ള ദുബൈ തയാര്‍

ദുബൈ: കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാല്‍ കോഴിക്കോട്ടേക്ക് വിമാന സര്‍വീസ് നടത്താന്‍ തയാറാണെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ ഫൈ്ള ദുബൈ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന്  സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രേറ്റ് മലബാര്‍ ഇനീഷ്യേറ്റീവ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പനും റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മുഹ്യിദ്ദീനും ഫൈ്ള ദുബൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗെയ്ത് അല്‍ ഗെയ്തിനെ കണ്ടപ്പോഴാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്. പുതിയ സര്‍വീസ് തുടങ്ങാന്‍ മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്തതുമാത്രമാണ് ഏക തടസമെന്ന് അല്‍ ഗെയ്ത് പറഞ്ഞു. 
റണ്‍വേ ബലപ്പെടുത്തലിന് വേണ്ടി കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിട്ടതിനാല്‍ മലബാര്‍ മേഖലയിലുള്ള പ്രവാസികള്‍ രൂക്ഷമായ യാത്രാദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഗ്രേറ്റ് മലബാര്‍ ഇനീഷ്യേറ്റീവ് നേതാക്കള്‍ ഫ്ളൈ ദുബൈ മേധാവിയെ കണ്ടത്. എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനകമ്പനികള്‍ വലിയ  വിമാനങ്ങളുടെ കോഴിക്കോട്ടേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
വ്യോമയാന മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാല്‍ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ ഫൈ്ളദുബൈക്ക് ഏറെ താത്പര്യമുണ്ടെന്ന് അല്‍ ഗെയ്ത് പറഞ്ഞു. യു.എ.ഇയും ഇന്ത്യയും തമ്മില്‍ തുറന്ന ആകാശ നയം നിലവിലുള്ളതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇത് നടപ്പാക്കാനാവുന്നതേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  അനുമതി ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം സര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്ന് ഇന്ത്യയുടെ ചുമതലയുള്ള വൈസ് പ്രസിഡന്‍റ് സുധീര്‍ ശ്രീധരന്‍ പറഞ്ഞു.  
ഫൈ്ള ദുബൈ,  ദുബൈ-കോഴിക്കോട് റുട്ടില്‍ സര്‍വീസ് ആരംഭിച്ചാല്‍ യാത്രാ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഡോ. മൂപ്പന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ മലബാറില്‍ നിന്നുള്ളവര്‍ മറ്റ വിമാനത്താവളങ്ങളിലത്തെി വീട്ടിലത്തൊന്‍ കൂടുതല്‍ പണവും സമയവും ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ദുബൈയിയില്‍ നിന്നുള്ള കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന എയര്‍ലൈനാണ് ഫൈ്ള ദുബൈ. കോഴിക്കോട്ട് റണ്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ചെറിയ വിമാനങ്ങള്‍ ഇവിടേക്ക് പറത്താന്‍ അവര്‍ക്ക് സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫൈ്ളദുബൈയുടെ സന്നദ്ധത മന്ത്രിമാരുമായും ഉദ്യോഗസ്ഥന്മാരുമായും ചര്‍ച്ച നടത്തുമെന്നും വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളെടുക്കുമെന്നും ഡോ. മൂപ്പനും ഷംസുദ്ദീനും പത്രക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.