ഷാര്‍ജയില്‍ വാഹനങ്ങളുടെ ശബ്ദ മലിനീകരണം: 22 പേരെ പിടികൂടി

ഷാര്‍ജ: സ്വദേശി താമസ മേഖലയില്‍ താമസക്കാര്‍ക്ക് അസഹ്യമായി രാപ്പകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങള്‍ കൊണ്ട് ശബ്ദ മലീനികരണം ഉണ്ടാക്കുന്ന 22 വാഹനങ്ങള്‍ ഷാര്‍ജയില്‍ പിടിച്ചെടുക്കുകയും ഉടമകളെ പിടികൂടുകയും ചെയ്തു. 
താമസക്കാര്‍ക്ക് ഏറെ മന:പ്രയാസമുണ്ടാക്കുന്നതും പേടിപ്പെടുതുന്നതുമായ വാഹന അഭ്യാസ പ്രകടനങ്ങളാണ് സ്വദേശി യുവാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പലരും പരാതികള്‍ നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ  ഷാര്‍ജയുടെ പല താമസ മേഖലയിലും വിന്യസിക്കുന്നുണ്ട്. 
വീടുകളിലെ കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങല്‍ കാരണം ഉറക്കത്തിനും പഠനത്തിനും തടസ്സപ്പെടുന്നതായി പരാതിയില്‍ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് കടുത്ത പിഴ ശിക്ഷ ചുമത്തിയതിന് പുറമെ   വാഹനങ്ങള്‍ ഒരു മാസത്തോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു വെക്കുന്നുമുണ്ട്. 
പൊതു ജനങ്ങള്‍ക്കും താമസകാര്‍ക്കും പ്രയാസമുണ്ടാക്കുന്ന ഇത്തരം  പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ ട്രാഫിക് സര്‍ക്കുലര്‍ (8,36,112 ) നിയമ പ്രകാരം കേസടുക്കുന്നതും ശിക്ഷിക്കുന്നതുമായിരിക്കുമെന്ന് ഷാര്‍ജ ട്രാഫിക് പൊലീസ്  വിഭാഗം ഡയറക്ടര്‍  മുഹമ്മദ് അബ്ദുറഹ്മാന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലും വാഹനങ്ങള്‍ കൊണ്ട് മരണ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന സ്വദേശി യുവാക്കളെ കുറിച്ച് ധാരാളം പരാതികള്‍ ധാരാളം ലഭിക്കുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍െറ സംസ്കാരത്തിനും മാന്യതക്കും ചേര്‍ന്നതല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.