സി.എച്ച്. പ്രവാസി തൂലിക പുരസ്കാരം ഷെമിക്ക്

ഷാര്‍ജ: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരിയ ഷാര്‍ജ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രവാസി തൂലിക പുരസ്കാരം നോവലിസ്റ്റഷെമിക്ക് നല്‍കും. അനാഥത്വത്തിന്‍െറ ഇരുളടഞ്ഞ പാതയിലൂടെ സഞ്ചരിച്ച് നേര്‍വഴിയുടെ നേര്‍രേഖ വായനകാര്‍ക്ക് സമ്മാനിച്ച ഷെമിയുടെ  ‘നടവഴിയിലെ നേരുകള്‍’ എന്ന പുസ്തകമാണ് അവാര്‍ഡിന് തെരഞ്ഞടുത്തത്. ‘ആടു ജീവിത’ത്തിനു ശേഷം ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ നോവല്‍ പ്രവാസികള്‍ക്ക് അഭിമാനമാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.
യോഗത്തിയ സമിതി ചെയര്‍മാനും ഷാര്‍ജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റുമായ  മഹമ്മൂദ് അലവി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഇരിക്കൂര്‍, ഇഖ്ബാല്‍ അള്ളാംകുളം,ഫസയ തലശ്ശേരി, ഷഹീര്‍ ശ്രീകണ്ഠാപുരം, അസൈനാര്‍ ചപ്പാരപ്പടവ്, പി.കെ.അലി,  സമീര്‍ ഇരുമ്പന്‍, എന്‍.പി.ജാസിര്‍, എം.പി.എം  അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ കണ്ണൂര്‍ സ്വാഗതവും എ.സി. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ ഷെമിക്ക് നേരത്തെ ഓച്ചിറ ഒരുമ പ്രവാസി കൂട്ടായ്മയുടെ വനിത രത്ന പുരസ്കാരവും, പ്രവാസി ഇന്ത്യ പുരസ്കാരംവും ലഭിച്ചിട്ടുണ്ട്. പരിപാടിയില്‍ യുവ എഴുത്തുകാരന്‍ ഒ.എം. അബൂബക്കറിന്‍െറ മരണ പുസ്തകത്തിന് സി.എച്ച്. പ്രവാസി  പ്രതിഭ പുരസ്കാരവും, ‘വാട്ട് ലൈസ് ബിയോണ്ട് ‘എന്ന പുസ്തകമെഴുതിയ കണ്ണൂര്‍ പിലാത്തറ സ്വദേശിനിയും പ്ളസ്ടു വിദ്യാര്‍ത്ഥിനിയുമായ റിദ ജലീലിന്  പ്രത്യേക ഉപഹാരവും നയകും. 
വ്യാഴാഴ്ച്ച ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.