ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച പത്തനംതിട്ട കീരുകുഴി പടിഞ്ഞാറില്‍ കെ.പി ഭവനില്‍ പ്രദീപ് കുമാറിന്‍െറ അനന്തരാവകാശികള്‍ക്ക് രണ്ട്് ലക്ഷം ദിര്‍ഹം (ഏകദേശം 36 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധിച്ചു.
ഷാര്‍ജയിലെ അല്‍ ഹുറിയ മെറ്റല്‍ കോട്ടിങ് കമ്പനിയില്‍ ലേബര്‍ സൂപ്പര്‍വൈസറായിരുന്ന പ്രദീപ് കുമാര്‍ 2015 ജനുവരിയില്‍ ഷാര്‍ജ അല്‍ ഖാനില്‍ യു.എ. ഇ പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് മരിച്ചത്. കാല്‍ നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുളള ഭാഗത്ത് കൂടി സൈക്കിളുമായി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയില്‍ വ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. അബദ്ധത്തിലുള്ള വധം എന്ന പരിധിയില്‍പ്പെടുത്തി മരിച്ചയാളിന്‍െറ ആശ്രിതര്‍ക്ക് ദിയ പണം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പ്രതിയുടെ ലൈസന്‍സ് നാല് മാസത്തേക്ക് റദ്ദാക്കാനും രണ്ട് ലക്ഷം ദിര്‍ഹം ദിയാ ധനം നല്‍കുവാനുമാണ് വിധി. പ്രതി രണ്ട് മാസം നോമ്പ് നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രദീപിന്‍െറ കുടുംബത്തിന് അഞ്ച് ലക്ഷം ദിര്‍ഹം ( 90 ലക്ഷം രൂപ) നഷ്ട പരിഹാരമാവശ്യപ്പെട്ട് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
ചങ്ങാനാശ്ശേരി സ്വദേശിനി ഗീതുവാണ് പ്രദീപിന്‍്റെ ഭാര്യ. നാല് വയസ്സുള്ള പാര്‍ത്ഥിപ് പ്രദീപ് മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.