അബൂദബിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

അബൂദബി: അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി കുഞ്ഞിരാമന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ഷിജു (36), പാലക്കാട് പട്ടാമ്പി പുല്ലശ്ശേരി പാറപ്പുറത്ത് കൃഷ്ണന്‍- ദേവകി ദമ്പതികളുടെ മകന്‍ രമേശ്  (34) എന്നിവരാണ് മരിച്ചത്. ഡിസംബര്‍ 20ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 
ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അല്‍ റയാമി എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു രണ്ട് പേരും. നീമയാണ് ഷിജുവിന്‍െറ ഭാര്യ. മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. പ്രജിഷയാണ് രമേശിന്‍െറ ഭാര്യ. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള കുട്ടിയുണ്ട്. 
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച സംസ്കാരം നടക്കും. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.