ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ സ്വതന്ത്ര വ്യാപര മേഖല (ഫ്രീ ട്രേഡ് സോണ്‍) വികസനക്കുതിപ്പില്‍. രണ്ടാംഘട്ട വികസനത്തിന്‍െറ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി പോര്‍ട്സ്, കസ്റ്റംസ്, ഫ്രീ ട്രേഡ് സോണ്‍ വകുപ്പുകളുടെ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ റാഷിദ് അല്‍ മുഅല്ല വ്യക്തമാക്കി.
കൂടുതല്‍ ഫാക്ടറികളെയും ഉല്‍പാദക കമ്പനികളെയും ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഫ്രീ ട്രേഡ് സോണിനായി ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ നാലു ചതുരശ്ര കിലോമീറ്ററോളം ഭൂമി പുതുതായി അനുവദിച്ചിട്ടുണ്ട്. ഇവ നിക്ഷേപകര്‍ക്ക് പാട്ടത്തിന് നല്‍കും. വെയര്‍ഹൗസുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം പുരോഗതിയിലാണ്.
ഈ വര്‍ഷം 850 കമ്പനികള്‍ ഫ്രീ ട്രേഡ് സോണില്‍ രജിസ്റ്റര്‍ ചെയ്യുകയും ലൈസന്‍സ് നേടുകയും ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം, 100 ശതമാനം ഇറക്കുമതി കയറ്റുമതി നികുതിയിളവ് തുടങ്ങിയവ മുഖ്യ ആകര്‍ഷണങ്ങളാണ്. കുറഞ്ഞ ചെലവും നടപടിക്രമങ്ങള്‍, ഡോക്യുമെന്‍േറഷന്‍, ചട്ടങ്ങള്‍ തുടങ്ങിയവയിലുള്ള വ്യത്യാസവും ഉമ്മുല്‍ഖുവൈന്‍ സ്വതന്ത്ര വ്യാപാര മേഖലയെ മറ്റു ഫ്രീ സോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായി ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ എം. ജോര്‍ജ്ജ് പറഞ്ഞു. കോട്ടയം സ്വദേശിയാണ് ജോണ്‍സണ്‍.
വീട്ടില്‍ നിന്ന് അല്ളെങ്കില്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ആര്‍ക്കും ഫ്രീ ട്രേഡ് സോണില്‍ കമ്പനി സ്ഥാപിക്കാം. കേരളത്തില്‍ നിന്നുള്ള ചെറുകിട വന്കിട സംരംഭകര്‍ക്ക് പറ്റിയ ഫ്രീ സോണാണ് ഉമ്മുല്‍ഖുവൈന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഏഷ്യന്‍ ഉപഭൂഖണ്ഡം, സി.ഐ.സ്. രാജ്യങ്ങള്‍, ഇംഗ്ളണ്ട്, ഫ്രാന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നാണ് ഫ്രീ ട്രേഡ് സോണിലേക്ക് പ്രധാനമായും നിക്ഷേപകര്‍ എത്തുന്നത്. ഊര്‍ജ പുനരുത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക വികസനം, ജലം തുടങ്ങിയ രംഗങ്ങളില്‍ നവീനതയും വികസനവും ലക്ഷ്യമിട്ടത്തെുന്ന കമ്പനികളെ സ്വാഗതം ചെയ്യുകയാണ്. ബാക്ക് ഓഫീസ്, കാള്‍ സെന്‍റര്‍, പുറം തൊഴില്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെയും ബദല്‍ ഊര്‍ജവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രഫഷനല്‍ കണ്‍സല്‍ട്ടന്‍സി, ലോജിസ്റ്റിക്സ് തുടങ്ങിയവ രംഗങ്ങളിലുള്ളവയെയും ക്ഷണിക്കുകയാണ്. മൈക്രോ ബിസിനസ്, ഫ്രീലാന്‍സര്‍ പെര്‍മിറ്റുകളാണ് ഫ്രീ ട്രേഡ് സോണില്‍ നല്‍കുന്നതെന്നും ജോണ്‍സണ്‍ എം. ജോര്‍ജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.