അബൂദബി: മുസഫയില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ തൊഴിലാളി മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സ്പോഞ്ച് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.
അപകടത്തില്‍ ഫാക്ടറിയിലുണ്ടായ തൊഴിലാളി പൊള്ളലേറ്റ് മരിക്കുകയായിരുന്നു. വൈകുന്നേരം 3.45ഓടെയാണ് ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്നും ഉടന്‍ സിവില്‍ ഡിഫന്‍സ് സംഭവ സ്ഥലത്ത് എത്തിയതായും അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി പറഞ്ഞു. തീ കൂടുതല്‍ പടരുകയും നിയന്ത്രണാതീതമാകുകയും ചെയ്തതോടെ അല്‍വത്ബ, ബനിയാസ് ഈസ്റ്റ്, അല്‍ ഫലാഹ് എന്നിവിടങ്ങളില്‍ നിന്നും സിവില്‍ ഡിഫന്‍സ് എത്തി. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിന്ന് ത്വരിത ഇടപെടല്‍ യൂനിറ്റും സംഭവ സ്ഥലത്തത്തെി. ഇവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടിയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടിരുന്നു.
തീപിടിത്തത്തിന്‍െറ കാരണം കണ്ടത്തൊനുള്ള അന്വേഷണം നടന്നുവരികയാണെന്ന് ലെഫ്. ജനറല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.