ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു

ദുബൈ: ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്‍െറ 12ാം പതിപ്പിന് ബുധനാഴ്ച രാത്രി തുടക്കമായി.   രാത്രി എട്ടിന് മദീനത്ത് അറീനയില്‍ ലെന്നി അബ്രഹാംസണ്‍സിന്‍െറ ‘റൂം’ പ്രദര്‍ശിപ്പിച്ചാണ് മേളക്ക് തിരശ്ശീല ഉയര്‍ന്നത്. അതിന് മുന്നോടിയായി അതിഥികള്‍ക്ക് ചുകപ്പ് പരവതാനി വിരിച്ച സ്വീകരണവുമുണ്ടായിരുന്നു. 
സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം  ഇന്ത്യന്‍ താരം നസിറുദ്ദീന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ ഉദ്ഘാടന ചടങ്ങില്‍ ഏറ്റുവാങ്ങി. ഈജിപ്ഷ്യന്‍ നടന്‍ ഇസത്ത് അല്‍ അലായ്ലി, ഫ്രഞ്ച്-തുണീഷ്യന്‍ നടന്‍ സമി ബുവാജില, ലോക പ്രശസ്ത നടി കാതറിന്‍ ഡെന്യൂവ് എന്നിവരാണ് ഈ ബഹുമതി സ്വീകരിച്ച മറ്റുള്ളവര്‍. ഇനി 16ാം തീയതി വരെ വിഖ്യാത സിനിമാ പ്രതിഭകളുടെയും അല്ലാത്തവരുടെയും സൃഷ്ടികള്‍  വിവിധ തിരശ്ശീലകളില്‍ വെളിച്ചം ചാര്‍ത്തും. മേളയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദീനത്ത് ജുമൈറയില്‍ സജജീകരിച്ച മൂന്നു  തിയറ്ററുകളിലും മാള്‍ ഓഫ് എമിറേറ്റ്സിലെ വോക്സ് സിനിമയിലുമാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.  
ദുബൈയില്‍െ ബാരജൗണ്‍ എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മിച്ച ആനിമേഷന്‍ സിനിമയായ ബിലാലിന്‍െറ ആദ്യ പ്രദര്‍ശനമാണ് വ്യാഴാഴ്ചയിലെ മുഖ്യ ആകര്‍ഷണം. അയ്മന്‍ ജമാലും ഖുറം എച്ച്.അലവിയും സംവിധാനം ചെയ്ത സിനിമ ആയിരം വര്‍ഷം പഴക്കമുള്ള സഹോദരീ സഹോദരന്മാരുടെ കഥയാണ് പറയുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.