യു.എ.ഇ വനിതാദിനം ആചരിച്ചു

അബൂദബി: രാജ്യമെങ്ങും വെള്ളിയാഴ്ച വനിതാദിനം ആചരിച്ചു. രാജ്യത്തിന്‍െറ പുരോഗതിക്ക് വനിതകള്‍ നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചായിരുന്നു ആഘോഷം. ആദ്യ വനിതാദിനം രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ മാതാക്കള്‍ക്കും സായുധസേനയിലെ വനിതകള്‍ക്കും സമര്‍പ്പിക്കാന്‍ ജനറല്‍ വിമന്‍സ് യൂനിയന്‍ ചെയര്‍വുമണും ഫാമിലി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്‍റുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് ആഹ്വാനം ചെയ്തിരുന്നു. 
അബൂദബി യാസ്മാളില്‍ നടന്ന വനിതാദിന പരേഡില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അണിനിരന്നു. ശൈഖ മാഇത ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മുഖ്യാതിഥിയായിരുന്നു. നിരവധി കലാ-കായിക പരിപാടികളോടും ഇതോടനുബന്ധിച്ച് നടന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.