മാലിന്യ ടാങ്കില്‍ വീണ് സ്വദേശി കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ഫുജൈറ: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണ് വിഷവാതകം ശ്വസിച്ച് സ്വദേശി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. പിതാവും രണ്ട് ആണ്‍മക്കളും മകളുടെ ഭര്‍ത്താവുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. 
മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിച്ച പിതാവാണ് ആദ്യം വീണത്. രക്ഷിക്കാനത്തെിയ ബാക്കിയുള്ളവര്‍ ഓരോരുത്തരായി ടാങ്കിലേക്ക് വീഴുകയും വിഷവാതകം ശ്വസിച്ച് മരിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്തത്തെിയ പൊലീസ് ഇവരെ ഫുജൈറ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്ക് മാറ്റി. വിദഗ്ധരുടെ സഹായമില്ലാതെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.