എട്ട് നോമ്പ് പെരുന്നാളിന് കൊടിയേറി

ഫുജൈറ: സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവ മാതാവിന്‍െറ ജനനപ്പെരുന്നാളിന് (എട്ട് നോമ്പ്) വികാരി കാളിയം മേലില്‍ പൗലോസ് കോറെപ്പിസ്കോപ്പ കൊടി ഉയര്‍ത്തി. തിങ്കള്‍ മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ്  ആഘോഷങ്ങള്‍. 31ന് വൈകീട്ട് 7.30 മുതല്‍ സന്ധ്യ നസമ്കാരം, കുര്‍ബാന, ദൈവമാതാവിനോടുള്ള  പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, കഞ്ഞിനേര്‍ച്ച എന്നിവ നടക്കും.
 ചൊവ്വ 7.30ന്  സന്ധ്യാനമസ്കാരം, കുര്‍ബാന,  മധ്യസ്ഥ പ്രാര്‍ഥന,കഞ്ഞി നേര്‍ച്ച.
 വിവിധ ദിവസങ്ങളില്‍ കുര്‍ബാനക്ക് ഫാ. മാത്യു ഫിലിപ്പ്, ഫാ. ജേക്കബ് നമ്മുണ്ണാരിന്‍ എന്നിവര്‍ നേതൃത്വം നല്‍കും. നാലിന് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ശ്രേഷ്ഠ കാത്തോലിക്ക ബാവക്ക് സ്വീകരണം, തുടര്‍ന്ന് സന്ധ്യനമസ്കാരം. എട്ടു മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബസോലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. പെരുന്നാള്‍ സമാപന ദിവസമായ സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് ഏഴിന് സന്ധ്യാനമസ്കാരം, 7.45ന് കുര്‍ബാനയും പ്രദക്ഷിണവും ആശിര്‍വാദവും  9.30ന് നേര്‍ച്ച സദ്യയും കൊടിയിറക്കും നടക്കുമെന്ന് വികാരി കാളിയംമേലില്‍ പൗലോസ് കോറെപ്പിസ്കോപ്പ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.