അല്‍ഐനില്‍ ഒട്ടകങ്ങളെ മേയ്ക്കുന്നയാള്‍ ഇടിമിന്നലേറ്റ് മരിച്ചു

അബൂദബി: അല്‍ഐനിലെ മരുഭൂമിയില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഒട്ടകങ്ങളെ മേയ്ക്കുന്നയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. ആറ് ഒട്ടകങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ഐനിലെ ഖശബയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമെന്ന് അബൂദബി പൊലീസ് അറിയിച്ചു. മരിച്ചയാള്‍ ദക്ഷിണേഷ്യക്കാരനാണ്. ഇടിമിന്നലേറ്റയുടന്‍ ഇയാളുടെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പാരാമെഡിക്കല്‍ വിഭാഗം തുടര്‍നടപടികള്‍ സ്വീകരിച്ചു. 
ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കെട്ടിടങ്ങളിലോ കാറുകളിലോ അഭയം തേടണം. ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ജോലിക്കാരെ ബോധവത്കരിക്കണമെന്നും അബൂദബി പൊലീസ് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അമീരി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.