അബൂദബി: സ്ത്രീ ശാക്തീകരണത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളുടെ ആഘോഷമാണ് വനിതാദിനാചരണമെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ- വികസന വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി. രാജ്യപുരോഗതിക്ക് സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നതില്‍ ലോകത്തിന് മാതൃകയാകാന്‍ ഇതിനകം രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.
എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യുന്നു. 1975ല്‍ യു.എ.ഇ ജനറല്‍ വിമന്‍സ് യൂനിയന്‍െറ സ്ഥാപക ദിനം കൂടിയാണ് ആഗസ്റ്റ് 28 എന്നത് ആകസ്മികമാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതില്‍ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനും ഇപ്പോഴത്തെ ഭരണാധികാരികളും സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചത്. ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളില്‍ സ്ത്രീകളെ നിയമിക്കുകയും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. മന്ത്രിമാര്‍, അംബാസര്‍മാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നീ നിലകളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിദ്യാഭ്യാസ, ഗവേഷണ, സാങ്കേതിക മേഖലകളിലും സ്ത്രീകളുടെ ശക്തമായ സാന്നിധ്യമുണ്ട്. സായുധസേന, പൊലീസ് എന്നീ മേഖലകളിലും സ്ത്രീകള്‍ സേവനമനുഷ്ടിക്കുന്നു.
വനിതാദിനം സമുചിതമായി ആഘോഷിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ശൈഖ ലുബ്ന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.