അബൂദബി: ഭീകരവാദ സംഘടന രൂപവത്കരിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 41 പേരെ വിചാരണക്കായി സുപ്രീകോടതിക്ക് കൈമാറിയതായി യു.എ.ഇ അറ്റോണി ജനറല്‍ സാലിം സഈദ് കുബൈശ് അറിയിച്ചു. സ്വദേശികളും വിവിധ രാജ്യക്കാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ‘തക്ഫീരി’ തീവ്രവാദ ചിന്താധാരയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘അല്‍ മനാറ യൂത്ത് ഗ്രൂപ്പ്’ എന്ന സംഘടനക്ക് ഇവര്‍ രൂപം നല്‍കിയതായും രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായും പബ്ളിക് പ്രോസിക്യൂഷന്‍െറ അന്വേഷണത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും രാജ്യനിവാസികളെയും ഭരണാധികാരികളെയും രാജ്യത്തിന്‍െറ ചിഹ്നങ്ങളെയും അപകടത്തിലാക്കാന്‍ സംഘം പ്രവര്‍ത്തിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. തക്ഫീരി ചിന്താധാരയനുസരിച്ച് ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ക്ക് നാശം വരുത്താനും പിടിച്ചെടുക്കാനും പദ്ധതി തയാറാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുകയും അതുപയോഗിച്ച് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങുകയും ചെയ്തു. വിദേശ ഭീകരവാദ സംഘടകളുമായി ബന്ധം പുലര്‍ത്തുകയും അവരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവരുടെ സഹായം തേടി.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കമ്മിറ്റികളും സെല്ലുകളും രൂപവത്കരിച്ചു. മേല്‍നോട്ടം വഹിക്കാന്‍ ഒരാളെ നേതാവായി നിശ്ചയിച്ചു. കമ്മിറ്റിയിലെയും സെല്ലിലെയും അംഗങ്ങളുടെ ചുമതലകള്‍ ഇയാളാണ് തീരുമാനിച്ചിരുന്നത്. വിദേശ സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നതും ഫണ്ട് ശേഖരിച്ചിരുന്നതും ഇയാളായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉപനേതാവിനെയും നിശ്ചയിച്ചു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സംഘടനയിലേക്ക് ചെറുപ്പക്കാരായ സ്വദേശികളെ റിക്രൂട്ട് ചെയ്യാനുമുള്ള ഉത്തരവാദിത്തം കമ്മിറ്റികള്‍ക്കായിരുന്നു. റിക്രൂട്ട് ചെയ്യുന്നവര്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് പഠിപ്പിക്കാനും പദ്ധതി തയാറാക്കി. ഇവരെ ക്യാമ്പുകളില്‍ എത്തിക്കാനും വെടിവെപ്പ് ഉള്‍പ്പെടെ പരിശീലിപ്പിക്കാനും പദ്ധതിയിട്ടു. തീവ്രവാദ ആശയങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ ലഘുലേഖകളും ഓഡിയോ- വിഡിയോ സന്ദേശങ്ങളും തയാറാക്കാന്‍ പരിശീലനം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.