ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനത്തിന്‍െറ പേരില്‍ മലയാളി യുവതിക്ക് വധഭീഷണിയെന്ന്

ദുബൈ: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റായ മലയാളി യുവതിക്ക് വധഭീഷണിയുള്ളതായി പരാതി. 
ദുബൈയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി പ്രവീണ വസന്താണ് സംഘ് പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയുമായി രംഗത്തത്തെിയിരിക്കുന്നത്. ദുബൈയിലും നാട്ടിലും പൊലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രവീണ. സമകാലിക വിഷയങ്ങളില്‍ ഫേസ്ബുക്കില്‍ തന്‍െറ അഭിപ്രായം രേഖപ്പെടുത്താറുള്ള പ്രവീണ വസന്ത് കഴിഞ്ഞ ദിവസമാണ് മുസ്ലിംവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിച്ചത്. മുസ്ലിം ജനസംഖ്യാ വര്‍ധനവിനെ കുറിച്ചുള്ള ബി.ജെ.പി നേതാവ് വി.മുരളീധരന്‍െറ പ്രസ്താവനയെ ചോദ്യം ചെയ്ത് പോസ്റ്റിട്ടതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയതെന്ന് പ്രവീണ പറയുന്നു. 
യാതൊരു പ്രകോപനവും ഉണ്ടാക്കാത്ത പ്രതികരണം നടത്തിയിട്ടും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ തനിക്കെതിരെ പ്രചരിപ്പിച്ചതായും പ്രവീണ പറയുന്നു. ഒപ്പം വധഭീഷണിയും ഉണ്ടായി.  ഇതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ  നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് പ്രവീണയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.