ഒരുമാസം 20 ലക്ഷത്തിലധികം യാത്രക്കാര്‍; അബൂദബി വിമാനത്താവളത്തിന് റെക്കോഡ്

അബൂദബി: ഒരുമാസം 20 ലക്ഷത്തിലധികം യാത്രക്കാര്‍ സഞ്ചരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇനി അബൂദബിയും. വെള്ളിയാഴ്ച രാത്രിയാണ് ഈ നേട്ടം അബൂദബി വിമാനത്താവളം കൈവരിച്ചത്. ഇത്തിഹാദ് എയര്‍വേസില്‍ കൈറോയില്‍ നിന്നത്തെിയ സഈദ് അലി അല്‍ സുറൈദിയാണ് അബൂദബിക്ക് റെക്കോഡ് സമ്മാനിച്ചത്.  അബൂദബി എയര്‍പോര്‍ട്സ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ അഹ്മദ് അല്‍ ഹദ്ദാബി ഇദ്ദേഹത്തെ സ്വീകരിച്ചു. അബൂദബി ഡ്യൂട്ടിഫ്രീയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള വൗച്ചര്‍ സമ്മാനമായി നല്‍കി. 
അബൂദബി വിമാനത്താവളത്തിന് ഇത് അസുലഭ മുഹൂര്‍ത്തമാണെന്ന് മുഹമ്മദ് മുബാറക് അല്‍ മസ്റൂയി പറഞ്ഞു. 
ലോകത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് ഉള്ളതിനാല്‍ അബൂദബി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. 
യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.