അബൂദബിയില്‍ ആഡംബര നൗകക്ക് തീപിടിച്ചു

അബൂദബി: പോര്‍ട്ട് സായിദില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര നൗകക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നൗകയില്‍ ഉണ്ടായിരുന്ന 37കാരനായ സ്വദേശിക്ക് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് തീയണക്കാന്‍ ശ്രമം തുടങ്ങി. കനത്ത പുക ശ്വസിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. തീ മറ്റ് ബോട്ടുകളിലേക്ക് പടരാതെ തടയാന്‍ സിവില്‍ ഡിഫന്‍സിന് കഴിഞ്ഞു. തീപിടിത്തത്തിന്‍െറ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.