ദുബൈ മെട്രോ നിറഞ്ഞോടുന്നു

ദുബൈ: ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളില്‍ ഈ വര്‍ഷം ആദ്യ ആറുമാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 8.82 കോടി പേരാണ് ദുബൈ മെട്രോയില്‍ യാത്ര ചെയ്തത്. ദുബൈ ട്രാം സര്‍വീസ് 18.54 ലക്ഷം പേരും ഉപയോഗപ്പെടുത്തിയതായി ആര്‍.ടി.എ റെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദരിബ് അറിയിച്ചു. 
ദുബൈ മെട്രോയുടെ റെഡ്ലൈനില്‍ 5.57 കോടി പേരും ഗ്രീന്‍ ലൈനില്‍ 3.24 കോടി പേരും യാത്ര ചെയ്തു. ദേര സിറ്റി സെന്‍ററിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 3,640,354 യാത്രക്കാരാണ് ഈ സ്റ്റേഷനിലൂടെ കടന്നുപോയത്. 3,614,141 യാത്രക്കാരുമായി അല്‍ റിഗ്ഗ സ്റ്റേഷന്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള യൂനിയന്‍ സ്റ്റേഷനിലൂടെ 3,557,113 യാത്രക്കാര്‍ കടന്നുപോയി. ഗ്രീന്‍ ലൈനില്‍ 3,652,827 യാത്രക്കാരുമായി അല്‍ ഫഹീദി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. ബനിയാസ്- 3,202,947 യാത്രക്കാര്‍, അല്‍ ഗുബൈബ- 2,452,750 യാത്രക്കാര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. 
ദുബൈ ട്രാമില്‍ ആറുമാസക്കാലയളവില്‍ 1,854,055 പേര്‍ യാത്ര ചെയ്തു. 502,898 യാത്രക്കാരുമായി ദുബൈ മറീന സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. 244,829 യാത്രക്കാരുമായി ജെ.എല്‍.ടി സ്റ്റേഷന്‍ രണ്ടാം സ്ഥാനത്തും 231,186 യാത്രക്കാരുമായി ജെ.ബി.ആര്‍ സ്റ്റേഷന്‍ മൂന്നാം സ്ഥാനത്തുമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.