ഫുജൈറ: ഫുജൈറ എമിറേറ്റിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഫെബ്രുവരി ഒന്നു മുതൽ 20 ശതമാനം വർധിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉത്തരവിട്ടു.
ജീവനക്കാരുടെ ജോലി സ്ഥിരതയെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ ഇത് പോസിറ്റിവായി പ്രതിഫലിക്കും. തൊഴിലാളികൾക്ക് സാമ്പത്തികവും ജീവിതപരവുമായ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുക എന്ന ഫുജൈറ സർക്കാറിന്റെ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഈ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.