കോവിഡ്​: യു.എ.ഇയിൽ രണ്ട്​ മരണം

ദുബൈ: യു.എ.ഇയിൽ കോവിഡ് 19​ ബാധിച്ച്​ ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ്​ പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ്​ മരിച്ചതെന്ന്​ യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

മറ്റു പല രോഗങ്ങളും കൊണ്ട്​ അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരും എന്നറിയുന്നു. ജനുവരി 29ന്​ ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​ത രാജ്യത്ത്​ ഇതുവരെ 140 കേസുകളാണുണ്ടായിരുന്നത്​. ഇതാദ്യമായാണ്​ മരണം.

പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യം ഇതോടെ കൂടുതൽ കടുപ്പിക്കുമെന്നുറപ്പായി.

Tags:    
News Summary - 2 death in UAE -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.