ദുബൈ: 1971എന്ന നമ്പറിൽ നിന്ന് ഇന്നോ നാളെയോ വിളി വന്നാൽ പരിചയമില്ലാത്ത നമ്പർ എന്നു കണ്ട് എടുക്കാതിരിക്കരുത്. റിക്കാർഡ് ചെയ്തു വെച്ച ഒരു സന്ദേശമാണ്. എന്നിരിക്കിലും അങ്ങേത്തലക്കൽ നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന ശബ്ദമാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നിങ്ങളെ വ്യക്തിപരമായി ആശംസ അറിയിക്കാൻ ആഗ്രഹിക്കുന്നു എന്ന മുഖവുരയോടെയാണ് ശൈഖ് മുഹമ്മദിെൻറ സന്ദേശം തുടങ്ങുന്നത്. രാഷ്ട്രത്തെയും ജനങ്ങളെയും സേവിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും നിങ്ങൾക്കും കുടുംബത്തിനും എന്നും അനുഗ്രഹങ്ങളുണ്ടാവെട്ട എന്നും സന്ദേശത്തിൽ പറയുന്നു. യു.എ.ഇ രൂപവത്കരണ വർഷം എന്നതാണ് 1971െൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.