17.5 കിലോ മയക്കുമരുന്ന്​ പിടികൂടി; അഞ്ചുപേർ അറസ്​റ്റിൽ

അബൂദബി: രാജ്യത്തെ യുവാക്കൾക്ക്​ വിൽപന നടത്താൻ വേണ്ടി കൈവശം വെച്ച മയക്കുമരുന്നുമായി അഞ്ച്​ ഏഷ്യക്കാർ അബൂദബി പൊലീസി​​​െൻറ പിടിയിലായി. രണ്ട്​ വ്യത്യസ്​ത കേസുകളിലായാണ്​ ഇവർ പിടിയിലായത്​. ഇവരിൽനിന്ന്​ മൊത്തം 17.5 കിലോ മയക്കുമരുന്ന്​ കണ്ടെടുത്തു.
‘ബിഗ്​ ചാലഞ്ച്​’ എന്ന്​ പേരിട്ട ആദ്യ ഒാപറേഷനിൽ നാലുപേരടങ്ങിയ രാജ്യാന്തര സംഘത്തെ 12 കിലോ ഹെറോയിനുമായാണ്​ പിടികൂടിയതെന്ന്​ അബൂദബി പൊലീസ്​ ക്രിമിനൽ സെക്യൂരിറ്റി സെക്​ടർ ആക്​ടിങ്​ ഡയറക്​ടർ ബ്രിഗേഡിയർ മുഹമ്മദ്​ സുഹൈൽ ആൽ റാശിദി വ്യക്​തമാക്കി. ഒരു ഇൻഡസ്​ട്രിയൽ ഏരിയയിലെ കടയിലെ വാഹന സ്​പെയർ പാർട്​സുകളുടെ കാർഗോ കണ്ടെയ്​നറിൽ ഒളിപ്പിച്ച്​ വെച്ച നിലയിലാണ്​ ഹെറോയിൻ കണ്ടെത്തിയത്​.
‘ഫോൺസ്​ ഒാഫ്​ ഡെത്ത്​’ എന്ന പേരിലാണ്​ രണ്ടാമത്തെ ഒാപറേഷൻ നടത്തിയത്​.

അബൂദബി എമിറേറ്റിലെ മൊബൈൽ ഫോൺ കടയിൽ ഒളിപ്പിച്ചുവെച്ചിരുന്ന 5.5 കിലോ മയക്കുമരുന്നുമായി ഒരാളെ ഇൗ ഒാപറേഷനിൽ പിടികൂടി.
‘ബിഗ്​ ചാലഞ്ച്​’ ഒാപറേഷനിൽ പ്രതികൾ അറസ്​റ്റിലാകുന്നത്​ വരെ വിവിധ എമിറേറ്റുകളിൽ 18 ദിവസത്തോളം അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതായി ബ്രിഗേഡിയർ മുഹമ്മദ്​ സുഹൈൽ ആൽ റാശിദി പറഞ്ഞു. കണ്ടെയ്​നറിലെ നാല്​ ടൺ വാഹന സ്​​പെയർ പാർട്​സുകൾ ഒഴിപ്പിച്ച ശേഷമാണ്​ മയക്കുമരുന്ന്​ കണ്ടെത്താനായതെന്നും അദ്ദേഹം വ്യക്​തമാക്കി. ‘ഡെത്ത്​ ഫോൺ’ ഒാപറേഷനിൽ പിടിയിലായയാൾ മൊബൈൽ ഫോൺ കടയിലെ സെയിൽസ്​മാനാണെന്ന്​ ക്രിമിനൽ സെക്യൂരിറ്റി ​െസക്​ടറിലെ മയക്കുമരുന്ന്​ നിയന്ത്രണ ഡയറക്​ടറേറ്റ്​ ഡയറക്​ടർ കേണൽ താഹിർ ഗരീബ്​ ആൽ ദാഹിരി അറിയിച്ചു.

Tags:    
News Summary - 17.5 kilo mayakkumarunn pidikoodi-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.