ദുബൈ: കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന അർഹരായ 150 പേരെ കൂടി സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ൈഫ്ല ഹോം പദ്ധതിയിലൂടെ 150 പേരെ നാട്ടിലെത്തിച്ചതിന് പുറമെയാണിത്. സംഘടനകളും സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും നിർദേശിക്കുന്ന അർഹതപ്പെട്ടവർക്കാണ് സൗജന്യ യാത്രയൊരുക്കുന്നത്.
കോവിഡ് കാലത്ത് ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് 1000 കിടക്കകളുള്ള ക്വാറൻറീൻ കേന്ദ്രം ഒരുക്കി. വർസാനിലെ ക്വാറൻറീൻ കേന്ദ്രത്തിനായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 25ഓളം ആരോഗ്യപ്രവർത്തകരെ സംഘടിപ്പിച്ചു നൽകാൻ കഴിഞ്ഞു. എൻജിനീയർമാരുടെ സംഘടന ഡോക്ടർമാരെ പ്രദാനം ചെയ്തതിന് ഡി.എച്ച്.എയുടെ അഭിനന്ദനം ലഭിച്ചിരുന്നു. ഇതിനാവശ്യമായ ചെലവുകൾ ഡി.എച്ച്.എക്കൊപ്പം വഹിച്ചത് സംഘടനയാണ്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നിർദേശിച്ച 25 പേരും ഷാർജ ഇന്ത്യൻ അസോസിയേഷൻ ശിപാർശ ചെയ്ത 25 പേരും ഉൾപ്പെടെ 150 പേരെയാണ് ആദ്യഘട്ടത്തിൽ നാട്ടിലെത്തിച്ചത്. മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. രക്തദാനം, സാമ്പത്തിക സഹായം എന്നീ സേവനങ്ങളും അസോസിയേഷൻെറ ഭാഗത്തുനിന്നുണ്ടായി. കേരള സർക്കാറിൻെറ ഇ-ലേണിങ് പദ്ധതിയുമായി ബന്ധപ്പെട്ട് നിർധനരായ 50 കുട്ടികൾക്ക് ടി.വി നൽകി. നോമ്പുകാലത്ത് ദിവസവും 250 ഭക്ഷണപ്പൊതി വിതരണം ചെയ്തു. അലുമ്നി അംഗങ്ങളുടെ സാമ്പത്തിക സഹകരണത്തോടെയാണ് സേവനങ്ങൾ നടത്തുന്നതെന്നും അവർ പറഞ്ഞു.
വാർത്തസേമ്മളനത്തിൽ ദുബൈ യൂനിറ്റ് പ്രസിഡൻറ് നൗഷാദ് ഹമീദ്, രക്ഷാധികാരി ലാൽ അബ്ദുൽ സലാം, സെക്രട്ടറി നിസാമുദ്ദീൻ മുസ്ലിയാർ, ട്രഷറർ ശ്യാം ജി പണിക്കർ, എക്സിക്യൂട്ടിവ് അംഗം നിസാർ അലി എന്നിവർ പങ്കെടുത്തു. alumni pressmeet കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.