അബൂദബി: 15 ലക്ഷം ദിര്‍ഹം കടവുമായി ബന്ധപ്പെട്ട കേസില്‍ യുവാവ് നല്കിയ പാപ്പര്‍ ഹരജി അബൂദബി സിവില്‍ ഫാമിലി കോടതി തള്ളി. ആസ്തികള്‍ നഷ്ടമായതിന് മതിയായ തെളിവുകള്‍ നല്കുന്നതില് ഹരജിക്കാരന് പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.
തന്റെ ബിസിനസ് ഇല്ലാതായെന്നും തൊഴില്‍രഹിതനാണെന്നും ഇതിനാല്‍ സാമ്പത്തിക ബാധ്യതകള്‍ കൊടുത്തുവീട്ടാനുള്ള ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചത്. ഇതിനാല്‍തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നും ഹരജിക്കാരന് അപേക്ഷിച്ചു. എന്നാല്‍, യു.എ.ഇ സിവില്‍ പണമിടപാട് നിയമവും 2019ലെ പാപ്പര്‍ നിയമവും പ്രകാരം കടക്കാര് തങ്ങളുടെ കടം സ്വത്തിന് തുല്യമോ അല്ലെങ്കില്‍ സ്വത്തിനെക്കാള്‍ കൂടുതലോ ആണെന്ന് തെളിയിക്കണമെന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
പരാതിക്കാരന് ഇതുസംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കടക്കാരന് സാമ്പത്തിനഷ്ടം സംഭവിക്കാനുണ്ടായ കാരണം എന്തൊക്കെയാണ്, വായ്പ നല്‍കിയവരുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കോടതി ഇത്തരം സാഹചര്യങ്ങളില്‍ പരിശോധിക്കാറുണ്ട്. ഇത്തരം പരിശോധനകള്‍ക്കുശേഷമാണ് കോടതി കേസ് തള്ളിയതും കോടതിച്ചെലവുകള്‍ നല്‍കാനും ഹരജിക്കാരനോട് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.