ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഇന്ത്യയിൽ 14 ദിവസ നിർബന്ധിത നിരീക്ഷണം

ദുബൈ: മാർച്ച്​ 18 മുതൽ ഇന്ത്യയിലേക്ക്​ പോകുന്ന ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ശക്​തമാക്കുന്നതി​​െൻറ ഭാഗമായി ഇന്ത്യൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചതാണ്​ ഇൗ നിർദേശം. ​യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്​ എന്നീ രാജ്യങ്ങളിൽ നിന്നോ ഇൗ നാടുകളിലൂടെയോ സഞ്ചരിച്ച യാത്രക്കാർക്കെല്ലാം ഇൗ നടപടി ബാധകമാണ്​.

യൂറോപ്യൻ യൂനിയൻ, തുർക്കി, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ സമ്പൂർണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്​. ഇൗ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി വിമാനങ്ങൾക്ക്​ ഇന്ത്യയിൽ ഇറങ്ങാനാവില്ല. മാർച്ച്​ 31 വരെയാണ്​ നടപടി തുടരുക.

Tags:    
News Summary - 14 days quarantine in India for travelers from foreign countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.