ദുബൈയിൽ 13 പുതിയ പള്ളികൾ കൂടി തുറന്നു

ദുബൈ: ഈ വർഷം ആദ്യ പാദത്തിൽ എമിറേറ്റിൽ പുതുതായി 13 പള്ളികൾ കൂടി വിശ്വാസികൾക്കായി തുറന്നു നൽകിയതായി ദുബൈ ഔഖാഫ്​ (ദുബൈ ഇസ്​ലാമിക്​ അഫേഴ്​സ്​ ആൻഡ്​ ചാരിറ്റബിൾ ആക്ടിവിറ്റീസ്​ ഡിപാർട്ട്​മെന്‍റ്​) അറിയിച്ചു. മൊത്തം 16.2 കോടി ദിർഹം ചെലവിട്ടാണ്​ 13 പള്ളികൾ നിർമിച്ചത്​​. 13 പള്ളികളിലായി 10,400ലധികം പേർക്ക്​ ആരാധന നിർവഹിക്കാൻ സൗകര്യമുണ്ട്​. എമിറേറ്റിൽ പുതുതായി വികസിപ്പിച്ച കമ്യൂണിറ്റികളിലെ ഉയരുന്ന ആവശ്യകത നിറവേറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ നടപടി.

അൽ അവീർ 1, ഹിന്ദ്​ സിറ്റി 3, അൽ യലായിസ്​ 5, അൽ ഖവാനീജ്​ 2, നാദൽ ഷിബ, അൽ ജദ്ദാഫ്​, അൽ ഖിസൈസ് ഇൻഡസ്​ട്രിയൽ മേഖല, ഹത്ത തുടങ്ങി എട്ട്​ മേഖലകളിലായി ഭാവിയിൽ പള്ളി നിർമിക്കാനായി 10 പ്ലോട്ടുകൾ അനുവദിച്ചതായും ഔഖാഫ്​ അറിയിച്ചു. ​തദ്ദേശവാസികൾക്ക്​ ആരാധന നിർവഹിക്കുന്നതിനായി രൂപകൽപന ചെയ്ത അഞ്ച്​ പള്ളികളും സമീപ പ്രദേശങ്ങളിലുള്ളവർക്കായി​ അഞ്ച്​ പള്ളികളുമാണ്​ ഇതിൽ ഉൾപ്പെടുക.

ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ 2040 അർബൻ മാസ്റ്റർ​ പ്ലാൻ എന്നിവയെ പിന്തുണക്കുന്ന തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമാണ്​ പുതിയ വികസന പ്രവർത്തനങ്ങളെന്ന്​ കസ്റ്റമർ സർവിസ്​ ഡയറക്ടർ മുഹമ്മദ്​ ജാസിം അൽ മൻസൂരി പറഞ്ഞു. പുതുതായി ഉയർന്നുവന്ന ജില്ലകളി​ൽ വർധിക്കുന്ന ആവശ്യങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ്​ പള്ളികളുടെ എണ്ണം വിപുലീകരിക്കുന്നത്​. ദീർഘകാല ആസൂത്രണത്തിനും സുസ്ഥിരമായ ലക്ഷ്യങ്ങൾക്കും അനുസരിച്ച്​ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാകുന്നുവെന്ന്​ ഉറപ്പുവരുത്തിയാണ്​ എല്ലാ നിർമാണങ്ങളും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - 13 new mosques opened in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.