യു.എ.ഇയിൽ 13 പേർക്ക്​ കൂടി കോവിഡ്​

അബൂദബി: യു.എ.ഇയിൽ 13 പേർക്ക്​ കൂടി കോവിഡ് 19​ റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ്​ ബാധിതരുടെ എണ്ണം 153 ആയി. മൂന്ന്​ ദിവസത്തിനിടെ 40 പേർക്കാണ്​ യു.എ.ഇയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​.

അതേസമയം, രണ്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ്​ പേർ കൂടി രോഗവിമുക്​തരായിട്ടുണ്ട്​. ഇന്ത്യക്കാർക്ക്​ പുറമെ രണ്ട്​ ഇമറാത്തികളും യു.കെ, ഫിലിപ്പീനോ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ്​ രോഗ വിമുക്​തരായത്​. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 38 ആയി.

കോവിഡ്​ ബാധിച്ച രണ്ട്​ പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. യു.എ.ഇയിൽ ആദ്യമായാണ്​ മരണം റിപ്പോർട്ട്​ ചെയ്യുന്നത്​. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ്​ പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ്​ മരണപ്പെട്ടതെന്ന്​ യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളാൽ അവശതയിലായിരുന്നു ഇരുവരും.

Tags:    
News Summary - 13 covid 19 positive cases in UAE -gulf news -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.