ഈദുൽ അൽ ഇത്തിഹാദിന്റെ ഭാഗമായി ദുബൈയിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽനിന്ന്
ദുബൈ: 53ാമത് ഈദുൽ അൽ ഇത്തിഹാദിന്റെ ഭാഗമായി മംസാർ ഇത്തിഹാദ് ഇൻഡോർ സ്റ്റേഡിയത്തിൽ 10ാമത് കരാട്ടെ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. 35 രാജ്യങ്ങളിൽനിന്നുള്ള 500ലേറെ മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ് കരാട്ടെ കിഡ് മാർഷ്യൽ ആർട്സിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. യു.എ.ഇ കരാട്ടെ ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്യാപ്റ്റൻ ജാസിം ഹസൻ, യു.എ.ഇ കരാട്ടെ ഫെഡറേഷൻ കോഓഡിനേറ്റർ സി.വി. ഉസ്മാൻ, റെജി തോമസ്, ഷമീം യൂസഫ് എന്നിവരും പങ്കെടുത്തു. രാവിലെ 10ന് മത്സരാർഥികൾ മാർച്ച് പാസ്റ്റ് നടത്തി.
ക്യാപ്റ്റൻ ജാസിം ഹസൻ സല്യൂട്ട് സ്വീകരിച്ചു. ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ കത്ത, കുമിത്തെ വിഭാഗങ്ങളിലായി ഒരേസമയം നാലു വേദികളിൽ നടന്നു. മത്സരത്തിൽ അൽ ഖിസൈസ് ടീം ഒന്നാം സ്ഥാനവും സിലിക്കോൺ, ഷാർജ കരാട്ടെ കേന്ദ്രങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികൾക്ക് ദുബൈ പൊലീസിലെ മേജർ ഉമർ അൽ മർസൂക്കി, ക്യാപ്റ്റൻ റാശിദ് ഹുസൈൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.