Posted On
date_range Updated On
date_range ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം
ഷാർജ: ‘ഷാർജ സ്പേസ് ആൻഡ് ആസ്ട്രോണമി കോംപ്ലക്സ്’ എന്ന പേരിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം സ്ഥാപിക്കുന്നതിന് ഉത്തരവിട്ട് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ സർവകലാശാലയുടെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. നിലവിലുള്ള ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയുടെ എല്ലാ ജീവനക്കാരും ആസ്തികളും ബാധ്യതകളും സാമ്പത്തിക വകയിരുത്തലുകളും പുതിയ കോംപ്ലക്സിലേക്ക് മാറ്റുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.