പ്രത്യേക ഇനങ്ങള്‍ക്ക്​ നികുതി നാളെ മുതല്‍ 

റിയാദ്: സൗദി സകാത്ത് ആൻറ്​ ടാക്സ് പ്രത്യേക ഇനങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന നികുതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. മെയ് 23ന് പുറത്തിറക്കിയ 86ാം നമ്പര്‍ രാജവിജ്ഞാപനത്തി​​​െൻറ അടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരുന്ന ടാക്സ് പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനവും പവര്‍ ഡ്രിങ്ക്സിന് 50 ശതമാനവുമാണ്. ചില്ലറ വില്‍പന വിലയെ അവലംബിച്ചാണ് നികുതി ചുമത്തുക എന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വാണിജ്യ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്സ് 45 ദിവസത്തിനകം അതോറിറ്റിയില്‍ അടച്ചിരിക്കണം. 
നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കും ഇറക്കുമതി വിവരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും നിയമാനുസൃതമുള്ള പിഴയും ശിക്ഷയും ലഭിക്കുമെന്ന്​ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 
അതേസമയം ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍ണിത അളവില്‍ കൊണ്ടുവരുന്നതിന് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 200 സിഗരറ്റുകള്‍, 500 ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ എന്നിവക്കും 20 ലിറ്റര്‍ ഗ്യാസ് ഡ്രിങ്ക്സ്, 10 ലിറ്റർ പവര്‍ ഡ്രിങ്ക്സ് എന്നിവക്കുമാണ് ഇളവ് ബാധകം. 
വ്യക്തികളുടെ ആവശ്യത്തിനുള്ള വസ്തുക്കള്‍ എന്ന പരിഗണനയിലാണ് നിര്‍ണിത അളവില്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവരാന്‍ ഇളവ് അനുവദിച്ചത്​. 
കണക്കിലധികം ഉല്‍പന്നങ്ങള്‍ യാത്രക്കാര്‍  കൊണ്ടുവരികയാണെങ്കില്‍ വാണിജ്യ ഇറക്കുമതി എന്ന പരിഗണനയില്‍ മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി ചുമത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു.
 

Tags:    
News Summary - zakath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.