Posted On
date_range Updated On
date_range കോൺസുലേറ്റിൽ യോഗദിനം ആഘോഷിച്ചു
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിക്ക് ഇന്ത്യ, ശ്രീലങ്ക, ചൈന, ദക്ഷിണ കൊറിയ, നേപ്പാൾ, ഉസ്ബെകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ കോൺസൽ ജനറൽമാർ ദീപം കൊളുത്തിയതോടെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം പ്രദർശിപ്പിച്ചു. യോഗയുടെ ഉദ്ഭവത്തെയും പ്രാധാന്യത്തെയും കുറിച്ച് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സംസാരിച്ചു. തുടർന്ന് യോഗ സെഷനിലും അദ്ദേഹം പെങ്കടുത്തു. യോഗാനുഭവത്തെ കുറിച്ച് ഡോ. അലാ അൽ ശരീഫും സംസാരിച്ചു.
പ്രധാനപരിപാടിക്ക് മുന്നോടിയായി കോർണിഷിൽ പ്രത്യേക യോഗ പ്രദർശനവും നടന്നു. നിരവധി സ്വദേശികൾ ഉൾപ്പെടെ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.