‘ഇയർ ഓഫ് അറബിക് കലിഗ്രഫി’യുടെ ഭാഗമായി കലിഗ്രഫി
മുദ്രണത്തോടെ പുറത്തിറക്കിയ തപാൽ സ്്റ്റാമ്പുകൾ
ജിദ്ദ: സൗദി സാംസ്കാരിക മന്ത്രാലയവും സൗദി പോസ്റ്റ് കോർപറേഷനും ചേർന്ന്'ഇയർ ഓഫ് അറബിക് കലിഗ്രഫി' എന്ന പേരിൽ കലിഗ്രഫികൾ മുദ്രണം ചെയ്ത തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. വിഷൻ 2030െൻറ സാക്ഷാത്കാര പരിപാടികളിലൊന്നായ 'ക്വാളിറ്റി ഓഫ് ലൈഫ്' പ്രോഗ്രാം അനുസരിച്ച് സമൂഹത്തിൽ അറബി കലിഗ്രഫി കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തിെൻറ ഭാഗമായാണ് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
മൂന്ന് ഗ്രൂപ്പുകളിലായി നാലു എണ്ണം വീതമുള്ള 12 സ്റ്റാമ്പുകളാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. രണ്ടും മൂന്നും ഗ്രൂപ്പുകളിലായി ബാക്കി സ്റ്റാമ്പുകൾ മേയ്, ആഗസ്്റ്റ് മാസങ്ങളിൽ പുറത്തിറക്കും. അറബ് സംസ്കാരത്തിെൻറയും ചരിത്രത്തിെൻറയും പ്രധാന ഘടകമായ അറബി കലിഗ്രഫിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'ഇയർ ഓഫ് അറബിക് കാലിഗ്രാഫി' സംരംഭത്തിെൻറ ലോഗോയോടു കൂടിയ പുതിയ ഡിസൈനുകളിലാണ് തപാൽ സ്്റ്റാമ്പുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. അറബി കലിഗ്രഫി പ്രോത്സാഹിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനുമായി സാംസ്കാരിക മന്ത്രാലയം വികസിപ്പിച്ച ആശയങ്ങളിലൊന്നാണ് സ്്റ്റാമ്പുകൾ. സൗദിയിലെത്തുന്ന സന്ദർശകരുടെ പാസ്പോർട്ടുകളിൽ അടയാളമായി കലിഗ്രഫി ലോഗോ സ്്റ്റാമ്പ് ചെയ്യൽ, തുവൈഖ് പർവതത്തെ കലിഗ്രഫി ലോഗോ ഉപയോഗിച്ച് പ്രകാശിപ്പിക്കൽ തുടങ്ങിയ പദ്ധതികളും വിഷൻ 2030െൻറ ഭാഗമായി മന്ത്രാലയം ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.