യാസ് ബീഷ സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
അൽ ബാഹ അൽഫൈസൽ എഫ്.സി ടീം ട്രോഫിയുമായി
Posted On
date_range Updated On
date_range യാസ് ബീഷ ഫുട്ബാൾ: അൽ ബാഹ അൽഫൈസൽ എഫ്.സി ജേതാക്കൾ
ബീഷ: യാസ് ബീഷ സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ അൽ ബാഹ അൽഫൈസൽ എഫ്.സി ജേതാക്കളായി. മുസ്തക്ബൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടൈബ്രേക്കറിലൂടെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് വിവ ഖമീസ് മുശൈത്തിനെയാണ് തോൽപിച്ചത്.
ജിദ്ദ, റിയാദ്, ദമ്മാം, അബഹ എന്നിവിടങ്ങളിലെ മികച്ച കളിക്കാർ അണിനിരന്ന ടൂർണമെന്റിൽ കളിച്ച മൂന്നു കളിയിലും ആധികാരിക വിജയം നേടിയ അൽബാഹ ടീമിലെ ഹംസയെ മികച്ച കളിക്കാരനായും കുട്ടുവിനെ മികച്ച ഡിഫൻഡറായും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.