മൻഹ സഫീർ, പ്രഞ്ജൽ കൗശിക്, ഫഹദ് അക് യാസ്
യാംബു: ഈ വർഷത്തെ സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് യാംബു റദ്വ ഇൻറർനാഷനൽ സ്കൂൾ. പരീക്ഷയെഴുതിയ 34 വിദ്യാർഥികളിൽ 28 പേർ ഡിസ്റ്റിങ്ഷനോടെയും നാല് പേർ ഫസ്റ്റ് ക്ലാസ്സോടെയും വിജയിച്ചു. സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറും അധ്യാപകരും അഭിനന്ദിച്ചു.
മികച്ച നിലവാരത്തോടെ ഉയർന്ന മാർക്ക് നേടി ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ മൻഹ സഫീർ (98.8 ശതമാനം), പ്രഞ്ജൽ കൗശിക് (97.6), ഫഹദ് അക്യാസ് (95.06) എന്നിവരെ സ്കൂളധികൃതർ പ്രത്യേകം അനുമോദിച്ചു.
വിദ്യാർഥികളുടെ ഈ ഉന്നത വിജയത്തിൽ സ്കൂൾ മേധാവി തഗ്രീദ് അൽ ജുഹാനി, ബോയ്സ് സെക്ഷൻ പ്രിൻസിപ്പൽ മുഹമ്മദ് ഇമ്രാൻ ഖാൻ, ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ മുതീറ ഫിറോസ് എന്നിവരും സ്കൂൾ സ്റ്റാഫും അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.