യാംബു ഹെറിറ്റേജ് പാർക്കിലെ സ്റ്റാൾ സന്ദർശകർ
യാംബു: ചെങ്കടൽ തീരത്തെ തുറമുഖ നഗരമായ യാംബുവിൽ ഹെറിറ്റേജ് പാർക്കിെൻറ വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പുരാതന പള്ളിയായ സനൂസി മസ്ജിദിനോട് ചേർന്നുള്ള കെട്ടിടങ്ങളും റോഡുകളും പൊളിച്ചാണ് പാർക്ക് വികസിപ്പിക്കുന്നത്. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളുടെയും നടപ്പാതകളുടെയും പണികൾ ഏറക്കുറെ പൂർത്തിയായി. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഇവിടം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. സന്ദർശകർക്ക് പ്രവേശനാനുമതിയും നൽകി. പൊതുപരിപാടികൾക്ക് ആതിഥ്യം അരുളുന്നതിനും പ്രാദേശിക സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതിനും ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്.
പഴമയുടെ പെരുമ വിളിച്ചോതുന്ന വസ്തുക്കളുടെ പ്രദർശനവും വിൽപനയും പാർക്കിലൊരുക്കിയിട്ടുണ്ട്. പൗരാണിക ശൈലിയിലാണ് വിൽപന സ്റ്റാളുകൾ ഒരുക്കിയത്. മരംകൊണ്ട് രൂപകൽപന ചെയ്താണ് സ്റ്റാളുകളുടെ നിർമാണം. ഇൗ സ്റ്റാളുകളിൽ കൈത്തറി നിർമാണ സാധനങ്ങളും പുരാവസ്തുക്കളും പ്രദർശനത്തിനും വിൽപനക്കും വെച്ചിട്ടുണ്ട്. സ്വദേശികളെയും വിദേശികളെയും ഇത് ഒരുപോലെ ആകർഷിക്കുന്നു. തുറമുഖത്തോട് ചേർന്ന ഇൗ പാർക്കിൽ മീൻപിടിത്തത്തിനുള്ള ഉപകരണങ്ങളും വിൽപനക്കുണ്ട്.
സ്വന്തമായി നിർമിച്ച വസ്ത്രങ്ങളും മറ്റ് കരകൗശല, കുടിൽവ്യവസായ വസ്തുക്കളും വിൽപന നടത്താൻ സ്വദേശി യുവതികൾക്കും വിൽപന നഗരി ഒരുക്കിയിട്ടുണ്ട്. അറേബ്യൻ നാഗരികതയുടെയും സംസ്കാരത്തിെൻറയും ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന അപൂർവ കാഴ്ചാനുഭവമാണ് ഇവിടെ. യാംബുവിെൻറ ചരിത്രം കോറിയിട്ട ചിത്രകലാവേലകളും ഫോട്ടോകളും പഴമയുടെ ശേഷിപ്പുകളും സ്റ്റാളുകളുടെ കവാടങ്ങളിലും അകത്തളങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കടലിനെ ആശ്രയിച്ചും മത്സ്യബന്ധനം നടത്തിയും മുത്തുവാരിയും കഴിഞ്ഞ സമൂഹത്തിെൻറ പൗരാണിക ജീവിതം അനാവരണം ചെയ്യുന്നതാണ് ഇതെല്ലാം. പണി പൂർത്തിയാകുന്നതോടെ സഞ്ചാരികൾ വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.