അ​ക്നെ​സ് എ​ഫ്.​സി ടീ​മി​ന്റെ വി​ജ​യാ​ഘോ​ഷ പരിപാടിയിൽനിന്ന്

യാം​ബു അ​ക്നെ​സ് എ​ഫ്.​സി വി​ജ​യാ​ഘോ​ഷം

യാം​ബു: കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 40-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഗാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ അ​ക്നെ​സ് എ​ഫ്.​സി ടീം ​വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

യാം​ബു ടൗ​ൺ താ​ജ് ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് നടന്നആ​ഘോ​ഷംക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളും യാം​ബു​വി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ളും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചാ​ണ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഷ​ബീ​ർ ഹ​സ്സ​ൻ ആ​ശം​സ നേ​ർ​ന്നു.രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, കാ​യി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ നാ​സ​ർ ന​ടു​വി​ൽ, അ​ജോ ജോ​ർ​ജ്, നി​യാ​സ് പു​ത്തൂ​ർ, എ.​പി സാ​ക്കി​ർ, ഇ​ബ്‌​റാ​ഹീം കു​ട്ടി പു​ല​ത്ത്, അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, അ​ലി​യാ​ർ മ​ണ്ണൂ​ർ, യാ​സി​ർ കൊ​ന്നോ​ല, അ​ക്ബ​ർ തി​രൂ​ർ, ഫ​ർ​ഹാ​ൻ മോ​ങ്ങം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക്ല​ബ്ബ് ചെ​യ​ർ​മാ​ൻ ആ​ഷി​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ, ക്ല​ബ്ബ് പ്ര​സി​ഡ​ന്റ് ജു​റൈ​ജ്, ടീം ​മാ​നേ​ജ​ർ അ​ൽ​ത്താ​ഫ്, ക്യാ​മ്പ് സൂ​പ്പ​ർ​വൈ​സ​ർ അ​ക്ബ​ർ കോ​ട്ട​ക്ക​ൽ, ക്യാ​മ്പ് മാ​നേ​ജ​ർ മു​ന​വ്വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​രും ക്ല​ബ്ബി​ന്റെ മ​റ്റു ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യ​വ​ർ​ക്ക് കേ​ക്കും പാ​യ​സ​വും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Yambu Acnes FC victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.