ബിജു
Posted On
date_range Updated On
date_range റിയാദിൽ ആലപ്പുഴ ചേപ്പാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു (57) മലസിലെ ഒബൈദ് ആശുപത്രിയിൽ ആണ് മരിച്ചത്. റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജെസ്സിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, ജോയൽ. എൻ.സി. ചാക്കോയാണ് പിതാവ്, മാതാവ്: ശാന്തമ്മ ചാക്കോ.
നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രമുഖ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ബിജു ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.