വ്യാജ ഹജ്ജ് രേഖകൾ നിർമിച്ച 18 വിദേശികൾ മക്കയിൽ പിടിയിൽ

മക്ക: ഹജ്ജ് സീസണിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മക്ക പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ നിർമിച്ച 18 വിദേശികളെ പിടികൂടി. അഫ്ഗാനിസ്​താൻ, പാകിസ്​താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. താമസ രേഖകൾ (ഇഖാമ), നുസുക് കാർഡുകൾ, ഹജ്ജ് കൈവളകൾ എന്നിവ വ്യാജമായി നിർമിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതി​െൻറ ഭാഗമായാണ് ഈ അറസ്​റ്റ്​. പിടിയിലായവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.

ഹജ്ജ് സംബന്ധമായ എല്ലാ ചട്ടങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ: 911, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ: 999.

Tags:    
News Summary - 18 foreigners arrested in Mecca for making fake Hajj documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.