റിയാദ്: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകനും കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ അംഗവുമായ സലിം ചാലിയത്തിന് യാത്രയയപ്പ് നൽകി. കസവ് കലാവേദിയുടെ ഭാരവാഹി കൂടിയായ സലിം ചാലിയത്തിന്, കസവ് സംഘടിപ്പിച്ച സ്നേഹവിരുന്നിൽ വെച്ചാണ് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകിയത്.
ചടങ്ങിൽ അസോസിയേഷെൻറ സ്നേഹോപഹാരം പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി കൈമാറി. ചെയർമാൻ അസ്ലം പാലത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ അൽത്താഫ് കാലിക്കറ്റ്, ഒമർ ഷെരീഫ്, നാസർ പൂനൂർ, മുഹമ്മദലി എകരൂർ, ബഷീർ, ഷൗക്കത്ത്, മനാഫ് മണ്ണൂർ, ആസീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സലിം ചാലിയത്തിെൻറ കലാ-സാമൂഹിക രംഗത്തെ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.